മലയാള വ്യാകരണം - വിഭക്തികൾ, വിഭക്ത്യാഭാസം മലയാള വ്യാകരണം - വിഭക്തികൾ, വിഭക്ത്യാഭാസം


മലയാള വ്യാകരണം - വിഭക്തികൾ, വിഭക്ത്യാഭാസംമലയാള വ്യാകരണം - വിഭക്തികൾ, വിഭക്ത്യാഭാസം

വിഭക്തികൾ

വാക്യത്തിലെ മറ്റു പദങ്ങളുമായുള്ള ബന്ധത്തെക്കുറിക്കാൻ നാമത്തിൽ വരുത്തുന്ന രൂപഭേദത്തെ വിഭക്തി എന്ന് പറയുന്നു. രൂപഭേദം വരുത്താൻ ചേർക്കുന്ന പ്രത്യയങ്ങളെ വിഭക്തിപ്രത്യയങ്ങൾ എന്നു വിളിക്കുന്നു. 


നിർദ്ദേശിക വിഭക്തി

കർത്തൃപദത്തെ മാത്രം കുറിക്കുന്നത്. ഇതിന്റെ കൂടെ പ്രത്യയം ചേർക്കുന്നില്ല.

ഉദാഹരണം: രാമൻ, സീത

പ്രതിഗ്രാഹിക 

നാമത്തിന്റെ കൂടെ എ പ്രത്യയം ചേർക്കുന്നു.

ഉദാഹരണം: രാമനെ, കൃഷ്ണനെ, രാധയെ മുതലായവ.


സംയോജിക 

നാമത്തിന്റെ കൂടെ ഓട് എന്ന പ്രത്യയം ചേർക്കുന്നു.

ഉദാഹരണം: രാമനോട്, കൃഷ്ണനോട്, രാധയോട്


ഉദ്ദേശിക 

നാമത്തിന്റെ കൂടെ ക്ക്, ന്,  ഉ എന്നിവയിൽ ഒന്നു ചേർക്കുന്നത്.

ഉദാഹരണം: രാമന്, രാധക്ക്


പ്രയോജിക 

നാമത്തിനോട് ആൽ എന്ന പ്രത്യയം ചേർക്കുന്നത്.

ഉദാഹരണം: രാമനാൽ, രാധയാൽ


സംബന്ധിക 

നാമത്തിനോട് ന്റെ, ഉടെ എന്നീ പ്രത്യങ്ങൾ ചേരുന്നത്.

ഉദാഹരണം: രാമന്റെ, രാധയുടെ


ആധാരിക 

നാമത്തിനോട് ഇൽ, കൽ എന്നീ പ്രത്യയങ്ങൾ ചേർക്കുന്നത്.

ഉദാഹരണം: രാമനിൽ, രാമങ്കൽ, രാധയിൽ


സംബോധിക

സംബോധിക അഥവ സംബോധനാവിഭക്തി, നിർദ്ദേശികയുടെ വകഭേദമായി കണക്കാക്കിയിരിക്കുന്നു.

ഉദാഹരണം : അമ്മേ!, അച്ഛാ!


മിശ്രവിഭക്തി

നാമത്തിന് വാക്യത്തിലെ ഇതരപദങ്ങളോടുള്ള എല്ലാ ബന്ധങ്ങളും കാണിക്കവാൻ മലയാളത്തിലെ വിഭക്തിപ്രത്യയങ്ങൾക്ക് ശക്തി ഇല്ലാത്തതിനാൽ അവയോട് ഗതികൾ ചേർത്തു അർത്ഥവിശേഷങ്ങൾ വരുത്തുന്നു. ഇങ്ങനെ ഗതിയും വിഭക്തിയും ചേർന്നുണ്ടാവുന്ന രൂപത്തിന് മിശ്രവിഭക്തി എന്ന്‌ പറയുന്നു. 

ഉദാഹരണം :  മരത്തിൽനിന്ന്


വിഭക്ത്യാഭാസം

വിഭക്തികളെപ്പോലെ തോന്നിക്കുന്നതും എന്നാൽ യത്ഥാർഥ വിഭക്തിപ്രത്യയങ്ങളല്ലാത്ത പ്രത്യയങ്ങൾ ചേർന്നുണ്ടാകുന്നതുമായ പ്രയോഗങ്ങളാണ് വിഭക്ത്യാഭാസം. ആഭാസം എന്നാൽ അതുപോലെ തോന്നിക്കുന്നത് എന്നാണർത്ഥം. അതായത് വിഭക്തിപോലെ തോന്നിക്കുന്നത് വിഭക്ത്യാഭാസം. വിഭക്തിയെന്നാൽ നാമവും ക്രിയയും തമ്മിലുള്ള ബന്ധമാണ്.


 ഖിലം: ചില വിഭത്കികൾ എല്ലാ നാമങ്ങളിലും കാണുകയില്ല; 

 ലുപ്തം: മറ്റു ചില വിഭത്കി രൂപങ്ങളിൽ പ്രത്യയം ലോപിച്ചിട്ടു് അംഗം മാത്രമായി ശേഷിച്ചു കാണും;

 ഇരട്ടിപ്പ്: വേറെ ചിലേടത്തു് ഒരു വിഭക്തിക്കുമേൽ മറ്റൊരു വിഭക്തികൂടി വന്നുകാണും.

  ഉദാഹരണം:

മഴയത്തുനടന്നു (അത്ത്)

വീട്ടിലോട്ടുപോയി (ഓട്ട്)

പുറകേനടന്നു (ഏ)

പടിമേലിരുന്നു/പടിക്കലിരുന്നു (മേൽ/കൽ)

പ്രത്യയ രൂപങ്ങളൊന്നുമില്ലാതെയും വിഭക്ത്യാഭാസം പ്രവർത്തിക്കാം.


ഉദാഹരണം:

പാലക്കാട്ട്പോയി

വാഴൂർപോകണം

വാക്കുപാലിച്ചു.

സംബന്ധികാർത്ഥത്തിൽ മാവിൻപൂ, അമ്മൻകോവിൽ, പനംകുല തുടങ്ങിയ പ്രയോഗങ്ങളിൽ കാണുന്നത് സംബന്ധികാഭാസം.


Source : https://ml.wikipedia.org

Logo
Logo
Other names of Renaissance leaders in Kerala

കേരളത്തിലെ നവോത്ഥാന നായകരും അപരനാമങ്ങളും. .
ആലത്തുർ സ്വാമി : ബ്രഹമാനന്ദ ശിവയോഗി.
കവിതിലകൻ : പണ്ഡിറ്റ് കറുപ്പൻ.
കുഞ്ഞൻപ്പിള്ള : ചട്ടമ്പിസ്വാമികൾ.
കേരളൻ : സ്വദേശഭിമാനി രാമകൃഷ്ണപ്പിള്ള.
ജഗദ്ഗുരു : ശ്രീ ശങ്കരാചാര്യർ.
നടുവത്തമ്മൻ : കുറുമ്പൻ ദൈവത്താൻ.
നാണുവാശാൻ : ശ്രീ നാരായണ ഗുരു.
പുലയരാജ : അയങ്കാളി.
ഭാരത കേസരി : മന്നത്ത് പത്മനാഭൻ.
മുടിചൂടും പെ...

Open

സംസ്ഥാനങ്ങളും നൃത്തരൂപങ്ങളും

കേരളം  .

മോഹിനിയാട്ടം .
കഥകളി .
ഓട്ടൻതുള്ളൽ  .
കർണാടകം .

യക്ഷഗാനം.
ഹിമാചൽ പ്രദേശ് .

കായംഗ .
ഗിഡപർഹ്വൻ .
ലൂഡി .
ഉത്തർ പ്രദേശ് .

കജ്രി .
കാരൺ .
നൗട്ടാക്കി .
ഛപ്പേലി .
ഉത്തരാഖണ്ഡ് .

കുമയോൺ .
രാജസ്ഥാൻ .

ജുഗൽലീല.
ചമർഗിനാഡ് .
ഗംഗോർ .
കായംഗ ബജ്‌വംഗ .
ഖയാൽ .
ഭാവൈ . LINE_F...

Open

ശാസ്ത്ര പഠന ശാഖകൾ

അസ്ഥിയെക്കുറിച്ചുള്ള പഠനം   - ഓസ്റ്റിയോളജി.
കണ്ണിനെക്കുറിച്ചുള്ള പഠനം   - ഓഫ്താൽമോളജി.
കയ്യക്ഷരങ്ങളെക്കുറിച്ച്‌ പഠനം : കാലിഗ്രഫി.
ഗുഹകളെക്കുറിച്ചുള്ള പഠനം   - സ്പീലിയോളജി.
ചന്ദ്രനെക്കുറിച്ചുള്ള  പഠനം   - സെലനോളജി.
ചിരിയെക്കുറിച്ചുള്ള  പഠനം   - ഗിലാടോളജി.
ചെവിയെക്കുറിച്ചുള്ള പഠനം - ഓട്ടോളജി.
ജലത്തെകുറിച്ചുള്ള പഠനം   - ഹൈഡ്രോളജി.
ജീവജ...

Open

Facebook Page Whatsapp Share Twitter Share Google Plus Share