മനുഷ്യ ശരിരത്തിലെ പ്രധാന ഗ്രന്ഥികൾ ( The major glands of human body ) മനുഷ്യ ശരിരത്തിലെ പ്രധാന ഗ്രന്ഥികൾ ( The major glands of human body )


മനുഷ്യ ശരിരത്തിലെ പ്രധാന ഗ്രന്ഥികൾ ( The major glands of human body )മനുഷ്യ ശരിരത്തിലെ പ്രധാന ഗ്രന്ഥികൾ ( The major glands of human body )

  • അഡ്രിനല്‍ ഗ്രന്ഥികള്‍ -വൃക്കകളുടെ മുകള്‍ഭാഗത്ത് ത്രികോണാകൃതിയില്‍ കാണപ്പെടുന്ന അന്തസ്രാവികളാണ് അഡ്രിനല്‍ ഗ്രന്ഥികള്‍. അഡ്രിനാലിന്‍ എന്ന ഹോര്‍മോണ്‍ ഉത്പാദിപ്പിക്കുന്നു. അടിയന്തിരഘട്ടങ്ങളില്‍ ശരീരത്തെ സജ്ജമാക്കാന്‍ ഈ ഹോര്‍മോണ്‍ സഹായിക്കുന്നു. ഹൃദയമിടിപ്പ് കൂട്ടാനും, ശ്വാസകോശത്തിലെ ശ്വസനികള്‍ വികസിക്കാനും അതോടൊപ്പം ഗ്ലൂക്കോസിന്റെ അളവ് കൂട്ടാനും ഈ ഹോര്‍മോണ്‍ സഹായിക്കുന്നു.
  • അണ്ഡാശയം (Ovary) - ഈസ്ട്രജനും പ്രൊജസ്റ്റിറോണും അണ് ഈ ഗ്രന്ഥി ഉല്‍പാദിപ്പിക്കുന്ന ഹോര്‍മോണുകള്‍. അണ്‌ഡോല്‍പാദനത്തെയും ദ്വിതീയ ലൈഗീംക സ്വഭാവത്തേയും നിയന്ത്രിക്കുക എന്നതാണ് ഈസ്ട്രജന്റെ ധര്‍മ്മം. പ്രൊജസ്റ്റിറോണ്‍ ഭ്രൂണത്തെ സ്വീകരിക്കാനായി ഗര്‍ഭപാത്രത്തെ സജ്ജമാക്കുന്നു.
  • തൈമസ് ഗ്രന്ഥി - ലിംഫോസൈറ്റുകളുടെ വളര്‍ച്ചക്കും വികാസത്തിനും സഹായിക്കുന്നു.
  • തൈറോയ്ഡ് ഗ്രന്ഥി - മനുഷ്യന്റെ കഴുത്തിന് മുന്‍ഭാഗത്ത് ശബ്ദനാളത്തിനു തൊട്ടു താഴെയായി സ്ഥിതി ചെയ്യുന്നു. തൈറോക്‌സിന്‍ എന്ന ഹോര്‍മോണ്‍ ഉത്പാദിപ്പിക്കുന്നു. മനുഷ്യ ശരീരത്തിന്റെ ഉപാപചയ പ്രവര്‍ത്തന നിരക്ക് നിര്‍ണ്ണയിക്കുന്നു. ഓക്‌സിജനെയും പോഷകങ്ങളെയും ശരീരത്തിനാവശ്യമായ ഊര്‍ജ്ജവും താപവും ആക്കി മാറ്റുന്നു.
  • പാന്‍ക്രിയാസ് / ആഗ്നേയ ഗ്രന്ഥി -ഇന്‍സുലിന്‍, ഗ്ലൂക്കോജന്‍ എന്നീ ഹോര്‍മോണുകളെ ഉല്‍പാദിപ്പിക്കുന്നു. ഇന്‍സുലിന്‍, കരളിന്‍ വച്ച് അധികമുളള ഗ്ലൂക്കോസിനെ ഗ്ലൈക്കോജന്‍ ആക്കി മാറ്റുന്നു. ഗ്ലൂക്കോജന്‍, ഗ്ലൈക്കോജനെ ഗ്ലൂക്കോസാക്കി മാറ്റുന്നു.
  • പിറ്റിയൂറ്ററി ഗ്രന്ഥി (പീയുഷ ഗ്രന്ഥി) - തലച്ചോറിന്റെ ചുവട്ടില്‍ ഹൈപ്പോതലാമസിനടുത്തായി സ്ഥിതി ചെയ്യുന്നു. വളര്‍ച്ചാ ഹോര്‍മോണ്‍, ഗൊണാഡോട്രോഫിക് ഹോര്‍മോണ്‍, ആന്റി – ഡൈയൂററ്റിക് ഹോര്‍മോണ്‍ എന്നിവ ഉത്പാദിപ്പിക്കുന്നു. വളര്‍ച്ചാ ഹോര്‍മോണ്‍ എല്ലുകളുടെയും പേശികളുടെയും വളര്‍ച്ചയെ നിയന്ത്രിക്കുന്നു. ഗൊണാഡോട്രോഫിക് ഹോര്‍മോണ്‍ ലൈഗീകാവയവങ്ങളെ സ്വാധീനിച്ച് അവയില്‍ നിന്ന് ലൈഗീംക ഹോര്‍മോണുകളുടെ ഉല്‍പാദനം നിയന്ത്രിക്കുന്നു. വൃക്കനാളികളില്‍ നിന്നുമുളള ജലത്തിന്റെ പുനരാഗിരണത്തിന് സഹായിക്കുക എന്നതാണ് ആന്റി -ഡൈയൂററ്റിക് ഹോര്‍മോണിന്റെ ധര്‍മ്മം.
  • പീനിയല്‍ ഗ്രന്ഥി - തലച്ചോറിന്റെ മദ്ധ്യഭാഗത്തായി സ്ഥിതി ചെയ്യുന്നു. മെലാട്ടോനിന്‍ എന്ന ഹോര്‍മോണ്‍ ഉല്‍പ്പാദിപ്പിക്കുന്നു. പ്രത്യുല്‍പാദനത്തേയും ഉറക്കത്തിന്റെ പാറ്റേണിനേയും കാലിക പ്രവര്‍ത്തനങ്ങളെയും നിയന്ത്രിക്കുന്നു.
  • വൃഷണം (Testes) - പുരുഷന്‍മാരിലെ ലൈഗീംക ഹോര്‍മോണ്‍ ആയ ടെസ്റ്റേസ്റ്റിറോണിനെ ഉല്‍പാദിപ്പിക്കുന്നത് ഈ ഗ്രന്ഥിയാണ്. ബീജങ്ങളുടെ ഉല്‍പാദനത്തെയും ദ്വിതീയ ലൈഗീംക സ്വഭാവത്തെയും നിയന്ത്രിക്കുന്നു.

Questions related to glands

  • അടിയന്തിര ഹോര്‍മോണ്‍ എന്നറിയപ്പെടുന്നത് - അഡ്രിനാലിന്‍
  • ഏത് ഹോര്‍മോണിനെയാണ് ഡൈ യൂററ്റിക് ഹോര്‍മോണ്‍ എന്നു വിളിക്കുന്നത് - വാസോപ്രസിന്‍
  • ഏത് ഹോര്‍മോണിന്റെ അഭാവത്താലാണ് പ്രമേഹം ഉണ്ടാകുന്നത് - ഇന്‍സുലിന്‍
  • ജൈവ ഘടികാരം എന്നറിയപ്പെടുന്ന ഗ്രന്ഥി - പീനിയല്‍ ഗ്രന്ഥി
  • പയറു വിത്തിന്റെ ആകൃതിയിലുള്ള ഗ്രന്ഥി - പീയൂഷ ഗ്രന്ഥി
  • മനുഷ്യശരീരത്തിലെ ഏറ്റവും വലിയ അന്തസ്രാവി ഗ്രന്ഥി - തൈറോയ്ഡ് ഗ്രന്ഥി
  • മനുഷ്യശരീരത്തിലെ നായക ഗ്രന്ഥി - പീയൂഷ ഗ്രന്ഥി
  • മനുഷ്യശരീരത്തിലെ വളര്‍ച്ചാ ഗ്രന്ഥി - പീയൂഷ ഗ്രന്ഥി
  • മെലാടോണിന്‍, സെറാടോണിന്‍ എന്നീ ഹോര്‍മോണുകള്‍ ഉല്പാദിപ്പിക്കുന്ന ഗ്രന്ഥി - പീനിയല്‍ ഗ്രന്ഥി
  • യുവത്വ ഹോര്‍മോണ്‍ എന്നറിയപ്പെടുന്ന ഹോര്‍മോണ്‍ - തൈമോസിന്‍
  • രോഗ പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്ന ഗ്രന്ഥി - തൈമസ് ഗ്രന്ഥി
  • ശരീരത്തിലെ ജലം ക്രമീകരിക്കുന്നതിന് ഉപയോഗിക്കുന്ന ഹോര്‍മോണ്‍ - വാസോപ്രസിന്‍
  • സ്വീറ്റ് ബ്രഡ് എന്ന് വിശേഷിപ്പിക്കുന്ന ശരീര ഭാഗം - പാന്‍ക്രിയാസ്
  • കാല്‍സിടോണിന്‍ എന്ന ഹോര്‍മോണ്‍ പുറപ്പെടുവിക്കുന്ന ഗ്രന്ഥി - തൈറോയ്ഡ് ഗ്രന്ഥി


The major glands of human body

Logo
Logo
മലയാള സാഹിത്യം - വയലാർ രാമവർമ കൃതികൾ

സർഗസംഗീതം .
മുളങ്കാടുകൾ.
കൊന്തയും പൂണൂലും.
ആയിഷ.
എനിക്കു മരണമില്ല.
code: സർഗസംഗീതം പൊഴിക്കുന്ന മുളങ്കാടുകളിൽ നിന്നും കൊന്തയും പൂണൂലും വലിച്ചെറിഞ്ഞു കൊണ്ട് ആയിഷ പറഞ്ഞു എനിക്കു മരണമില്ല.

...

Open

കേരള ചരിത്രത്തിലെ പ്രധാനപ്പെട്ട വർഷങ്ങൾ ( Important years in Kerala history )

ആറ്റിങ്ങൽ കലാപം - 1721.
കുളച്ചൽ യുദ്ധ - 1741.
കുണ്ടറ വിളംബരം 1809.
കുറിച്ച്യർ ലഹള - 1812.
ചാന്നാർ ലഹള - 1859.
പണ്ടാരപ്പാട്ട വിളംബരം - 1865.
വൈക്കം സത്യാഗ്രഹം - 1924.
ഗുരുവായൂർ സത്യാഗ്രഹം 1931.
നിവർത്തന പ്രക്ഷോഭം - 1932.
ക്ഷേത്രപ്രവേശന വിളംബരം - 1936.
വിദ്യുച്ഛക്തി പ്രക്ഷോഭം - 1936.
കയ്യൂർ സമരം - 1941.
പുന്നപ്ര വയലാർ സമരം - 1946.
തോൽവിക് സമരം - 1946.
കരിവെൾളൂർ സമരം - 1946.
പാലിയം...

Open

Important Boundary lines

.

17th Parallel North Vietnam and South Vietnam .
24th Parallel The border, which Pakistan claims for demarcation between India and Pakistan. .
26th Parallel A circle of latitude which crosses through Africa, Australia and South America. .
38th Parallel The parallel of latitude which separates North Korea and South Korea. .
49th Parallel USA and Canada. .
Durand Line Pakistan and Afghanistan .
Hindenburg Line Germany and Poland .
Macmahon Line India and China .
Marginal Line Russia and Finland .
Mason-Dixon Line Demarcation between four states in the United State. .
Medicine Line Canada and United States. .
Order-Neisse Line Poland and Germany .
Radcliffe Line India and Pakistan. .
.


...

Open

Facebook Page Whatsapp Share Twitter Share Google Plus Share