മലയാള വ്യാകരണം - വിഭക്തികൾ, വിഭക്ത്യാഭാസം മലയാള വ്യാകരണം - വിഭക്തികൾ, വിഭക്ത്യാഭാസം


മലയാള വ്യാകരണം - വിഭക്തികൾ, വിഭക്ത്യാഭാസംമലയാള വ്യാകരണം - വിഭക്തികൾ, വിഭക്ത്യാഭാസം

വിഭക്തികൾ

വാക്യത്തിലെ മറ്റു പദങ്ങളുമായുള്ള ബന്ധത്തെക്കുറിക്കാൻ നാമത്തിൽ വരുത്തുന്ന രൂപഭേദത്തെ വിഭക്തി എന്ന് പറയുന്നു. രൂപഭേദം വരുത്താൻ ചേർക്കുന്ന പ്രത്യയങ്ങളെ വിഭക്തിപ്രത്യയങ്ങൾ എന്നു വിളിക്കുന്നു. 


നിർദ്ദേശിക വിഭക്തി

കർത്തൃപദത്തെ മാത്രം കുറിക്കുന്നത്. ഇതിന്റെ കൂടെ പ്രത്യയം ചേർക്കുന്നില്ല.

ഉദാഹരണം: രാമൻ, സീത

പ്രതിഗ്രാഹിക 

നാമത്തിന്റെ കൂടെ എ പ്രത്യയം ചേർക്കുന്നു.

ഉദാഹരണം: രാമനെ, കൃഷ്ണനെ, രാധയെ മുതലായവ.


സംയോജിക 

നാമത്തിന്റെ കൂടെ ഓട് എന്ന പ്രത്യയം ചേർക്കുന്നു.

ഉദാഹരണം: രാമനോട്, കൃഷ്ണനോട്, രാധയോട്


ഉദ്ദേശിക 

നാമത്തിന്റെ കൂടെ ക്ക്, ന്,  ഉ എന്നിവയിൽ ഒന്നു ചേർക്കുന്നത്.

ഉദാഹരണം: രാമന്, രാധക്ക്


പ്രയോജിക 

നാമത്തിനോട് ആൽ എന്ന പ്രത്യയം ചേർക്കുന്നത്.

ഉദാഹരണം: രാമനാൽ, രാധയാൽ


സംബന്ധിക 

നാമത്തിനോട് ന്റെ, ഉടെ എന്നീ പ്രത്യങ്ങൾ ചേരുന്നത്.

ഉദാഹരണം: രാമന്റെ, രാധയുടെ


ആധാരിക 

നാമത്തിനോട് ഇൽ, കൽ എന്നീ പ്രത്യയങ്ങൾ ചേർക്കുന്നത്.

ഉദാഹരണം: രാമനിൽ, രാമങ്കൽ, രാധയിൽ


സംബോധിക

സംബോധിക അഥവ സംബോധനാവിഭക്തി, നിർദ്ദേശികയുടെ വകഭേദമായി കണക്കാക്കിയിരിക്കുന്നു.

ഉദാഹരണം : അമ്മേ!, അച്ഛാ!


മിശ്രവിഭക്തി

നാമത്തിന് വാക്യത്തിലെ ഇതരപദങ്ങളോടുള്ള എല്ലാ ബന്ധങ്ങളും കാണിക്കവാൻ മലയാളത്തിലെ വിഭക്തിപ്രത്യയങ്ങൾക്ക് ശക്തി ഇല്ലാത്തതിനാൽ അവയോട് ഗതികൾ ചേർത്തു അർത്ഥവിശേഷങ്ങൾ വരുത്തുന്നു. ഇങ്ങനെ ഗതിയും വിഭക്തിയും ചേർന്നുണ്ടാവുന്ന രൂപത്തിന് മിശ്രവിഭക്തി എന്ന്‌ പറയുന്നു. 

ഉദാഹരണം :  മരത്തിൽനിന്ന്


വിഭക്ത്യാഭാസം

വിഭക്തികളെപ്പോലെ തോന്നിക്കുന്നതും എന്നാൽ യത്ഥാർഥ വിഭക്തിപ്രത്യയങ്ങളല്ലാത്ത പ്രത്യയങ്ങൾ ചേർന്നുണ്ടാകുന്നതുമായ പ്രയോഗങ്ങളാണ് വിഭക്ത്യാഭാസം. ആഭാസം എന്നാൽ അതുപോലെ തോന്നിക്കുന്നത് എന്നാണർത്ഥം. അതായത് വിഭക്തിപോലെ തോന്നിക്കുന്നത് വിഭക്ത്യാഭാസം. വിഭക്തിയെന്നാൽ നാമവും ക്രിയയും തമ്മിലുള്ള ബന്ധമാണ്.


 ഖിലം: ചില വിഭത്കികൾ എല്ലാ നാമങ്ങളിലും കാണുകയില്ല; 

 ലുപ്തം: മറ്റു ചില വിഭത്കി രൂപങ്ങളിൽ പ്രത്യയം ലോപിച്ചിട്ടു് അംഗം മാത്രമായി ശേഷിച്ചു കാണും;

 ഇരട്ടിപ്പ്: വേറെ ചിലേടത്തു് ഒരു വിഭക്തിക്കുമേൽ മറ്റൊരു വിഭക്തികൂടി വന്നുകാണും.

  ഉദാഹരണം:

മഴയത്തുനടന്നു (അത്ത്)

വീട്ടിലോട്ടുപോയി (ഓട്ട്)

പുറകേനടന്നു (ഏ)

പടിമേലിരുന്നു/പടിക്കലിരുന്നു (മേൽ/കൽ)

പ്രത്യയ രൂപങ്ങളൊന്നുമില്ലാതെയും വിഭക്ത്യാഭാസം പ്രവർത്തിക്കാം.


ഉദാഹരണം:

പാലക്കാട്ട്പോയി

വാഴൂർപോകണം

വാക്കുപാലിച്ചു.

സംബന്ധികാർത്ഥത്തിൽ മാവിൻപൂ, അമ്മൻകോവിൽ, പനംകുല തുടങ്ങിയ പ്രയോഗങ്ങളിൽ കാണുന്നത് സംബന്ധികാഭാസം.


Source : https://ml.wikipedia.org

Logo
Logo
64th National Film Awards

Sonam Kapoor  "Neerja", which was directed by Ram Madhvani, was declared as the Best Hindi Feature Film.  Sonam Kapoor got a Special Mention for her performance in "Neerja".Akshay Kumar bagged the Best Actor award for his act in "Rustom". Ajay Devgn directed "Shivaay" won the award for Best VFX.


Best Actor – Akshay Kumar (Rustom).
Best Actress – Surabhi Lakshmi (Minnaminungu).
Best Child Artist – Adhish Praveen (Kunju Daivam), Saj (Noor Islam), Manohara (Railway Children).
Best Children"s Film – "Dhanak" (Hindi).
Best Costume Designer – Sachin (Marathi film).
Best Debut Film of a Director – Deep Chaudari (Alifa).
Best Director – Rajesh Mapuskar (Ventilator).
Best Editing – Rameshwar S. Bhagat (Ventilator).
Best Environmental film including agriculture – The Tiger Who Crossed The Line.
Best Female Playback Singer – Emaan Chakrab...

Open

Diseases and organs that affect them. ( രോഗങ്ങളും അവ ബാധിക്കുന്ന അവയവങ്ങളും )

ആർത്രൈറ്റിസ് : അസ്ഥിസന്ധികൾ .
എക്സിമ : ത്വക്ക്.
എയ്ഡ്സ് :  രോഗ പ്രതിരോധ സംവിധാനം .
കണ :  അസ്ഥികൾ.
കോളറ :  കുടൽ.
ഗ്ലോക്കോമ :  കണ്ണ്.
ടെയ്ഫോയിഡ് :  കുടൽ.
ടെറ്റനി : പേശികൾ.
ട്രക്കോമ :  കണ്ണ്.
ന്യൂമോണിയ :  ശ്വാസകോശം.
പയോറിയ :  മോണ.
പിള്ള വാതം :  നാഡീവ്യൂഹം.
മഞ്ഞപ്പിത്തം :  കരൾ.
മുണ്ടിനീര് : ഉമിനീർ ഗ്രന്ഥികൾ.
മെനിഞ്ചിറ്റീസ്:  തല...

Open

Measurement units related to Physics ( ഭൗതികശാസ്ത്രവുമായി ബന്ധപ്പെട്ട യൂണിറ്റുകൾ )

.

Name Quantity .
ampere current ( വൈദ്യുത പ്രവാഹം )  .
candela luminious intensity ( പ്രകാശ തീവ്രത ) .
coulomb electric charge or quantity of electricity ( വൈദ്യുത ചാർജ് ) .
degree Celsius temperature ( ഊഷ്മാവ്  ) .
farad capacitance ( കപ്പാസിറ്റൻസ് ) .
hertz frequency ( ആവൃത്തി ) .
joule energy, work, heat ( ഊർജ്ജം, ജോലി, ചൂട് ) .
kelvin termodynamic temperature ( ഊഷ്മാവ്  ) .
kilogram mass ( പിണ്ഡം ) .
lux illuminance ( പ്രകാശം ) .
metre length ( നീളം ) .
newton force, weight ( ശക്തി, ഭാരം ) .
ohm electric resistance, impedance, reactance ( വൈദ്യുത പ്രതിരോധം ) . LI...

Open

Facebook Page Whatsapp Share Twitter Share Google Plus Share